ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Thursday 22 January 2015

ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിക്കുന്നു

ഇന്ത്യ 2014ല്‍ ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അവിസ്മരണീയങ്ങളായിരുന്നെന്ന് വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.ചന്ദ്രത്തന്‍ അഭിപ്രായപ്പെട്ടു. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. യു.പി.സ്‌കൂളിലെ 'ബഹിരാകാശ കലണ്ടര്‍' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് നാം പിന്നിട്ട വഴികളും നേടിയ നേട്ടങ്ങളും ഏറെ വിജ്ഞാനപ്രദമായ ഈ കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡയറ്റ് ലക്ചറര്‍ മിനി, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എസ്.ഷാജു, അബ്ദുള്‍ അസീസ്, ബി.പി.ഒ. അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1945ലെ സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായ വി.എസ്.എസ്.സി. മുന്‍ സീനിയര്‍ ടെക്‌നീഷ്യന്‍ ഡി.ചന്ദ്രസേനന്‍ കലണ്ടര്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് വി.അനിലാല്‍ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സീനിയര്‍ അധ്യാപിക കെ.സുജാകുമാരി നന്ദിയും പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ ശ്രീനാരാജും സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീരാജും സ്‌കൂളിന്റെ സ്‌നേഹോപഹാരം ഡോ. ചന്ദ്രദത്തന് സമര്‍പ്പിച്ചു.
മാതൃഭൂമി വാര്‍ത്ത

No comments:

Post a Comment