ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Thursday 22 January 2015

ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിക്കുന്നു

ഇന്ത്യ 2014ല്‍ ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അവിസ്മരണീയങ്ങളായിരുന്നെന്ന് വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.ചന്ദ്രത്തന്‍ അഭിപ്രായപ്പെട്ടു. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. യു.പി.സ്‌കൂളിലെ 'ബഹിരാകാശ കലണ്ടര്‍' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് നാം പിന്നിട്ട വഴികളും നേടിയ നേട്ടങ്ങളും ഏറെ വിജ്ഞാനപ്രദമായ ഈ കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡയറ്റ് ലക്ചറര്‍ മിനി, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എസ്.ഷാജു, അബ്ദുള്‍ അസീസ്, ബി.പി.ഒ. അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1945ലെ സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായ വി.എസ്.എസ്.സി. മുന്‍ സീനിയര്‍ ടെക്‌നീഷ്യന്‍ ഡി.ചന്ദ്രസേനന്‍ കലണ്ടര്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് വി.അനിലാല്‍ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സീനിയര്‍ അധ്യാപിക കെ.സുജാകുമാരി നന്ദിയും പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ ശ്രീനാരാജും സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീരാജും സ്‌കൂളിന്റെ സ്‌നേഹോപഹാരം ഡോ. ചന്ദ്രദത്തന് സമര്‍പ്പിച്ചു.
മാതൃഭൂമി വാര്‍ത്ത

Tuesday 20 January 2015

ബഹിരാകാശ കലണ്ടര്‍ 2015 പ്രകാശനം

പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്കൂള്‍ "ബഹിരാകാശ കലണ്ടര്‍ 2015' കുട്ടികള്‍ക്കായി സമര്‍പ്പിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിലായ തുമ്പ വിക്രംസാരാഭായ് സ്പേസ് സെന്ററിന്റെ ഉത്ഭവം, അതിപ്രശസ്തമായ "മേരി മഗ്ദലനപ്പള്ളി' ഗവേഷണത്തിന്റെ അള്‍ത്താരയായി മാറിയ കഥ, 1963 നവംബര്‍ 21ന് സൈക്കിളില്‍ കൊണ്ടുവന്ന ഇന്ത്യയുടെ ആദ്യ റോക്കറ്റ് തുമ്പയില്‍നിന്നു കുതിച്ചുയര്‍ന്ന ധന്യനിമിഷം, ബഹിരാകാശ ഗവേഷണരംഗത്തിന്റെ പിതാവായ വിക്രംസാരാഭായ്, ശാസ്ത്രജ്ഞനായ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം, കഥകളിപ്രിയനും സംഗീതജ്ഞനുമായ ഡോ. കെ രാധാകൃഷ്ണന്‍ എന്നിവരുടെ ലഘു ജീവചരിത്രക്കുറിപ്പ്, ചന്ദ്രയാന്‍, മംഗള്‍യാന്‍, ജിഎസ്എല്‍വി മാര്‍ക്ക്-മൂന്ന്, ആര്യഭട്ട, ഭാസ്കര, രോഹിണി, ആപ്പിള്‍, ഇന്‍സാറ്റ്, സ്രോസ്, ഐആര്‍എസ്, ജിസാറ്റ് എഡ്യൂസാറ്റ്, കാര്‍ട്ടോസാറ്റ്, ഹാംസാറ്റ് എന്നീ കൃത്രിമോപഗ്രഹങ്ങളുടെയും കളര്‍ചിത്രവും ലഘു വിവരണവും ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത എസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി വാഹനങ്ങളുടെ ചിത്രങ്ങള്‍ എല്ലാം 14 പേജിലായി കലണ്ടറില്‍ കൊടുത്തിട്ടുണ്ട്. ഏറെ വിജ്ഞാനപ്രദമായ "ബഹിരാകാശ കലണ്ടര്‍ 2015' ബുധനാഴ്ച പകല്‍ മൂന്നിന് വിക്രംസാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം ചന്ദ്രദത്തന്‍ പ്രകാശനം ചെയ്യും. 1945ല്‍ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന വിഎസ്എസ്സി റിട്ട. സീനിയര്‍ ടെക്നീഷ്യന്‍ ഡി ചന്ദ്രസേനന്‍ കലണ്ടര്‍ ഏറ്റുവാങ്ങും. പിടിഎ പ്രസിഡന്റ് വി അനിലാല്‍ അധ്യക്ഷനാകും.
നോട്ടീസ് വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്കുക

Thursday 1 January 2015

വയലാര്‍ അവാര്‍ഡ് ജേതാവായ . ശ്രീമതി. കെ.ആര്‍.മീര നമ്മുടെ വിദ്യാലയത്തില്‍

 വയലാര്‍ അവാര്‍ഡ് ജേതാവായ . ശ്രീമതി. കെ.ആര്‍.മീര അസിസ്റ്റന്‍റ് എച്ച്.എം. ശ്രീമതി. സുജാകുമാരി പൊന്നാട അണിയിക്കുന്നു
ശ്രീമതി. കെ.ആര്‍. മീരയ്ക്ക് പട്ടത്താനം സ്ക്കൂളിന്‍റ സ്നേഹോപഹാരം, സ്ക്കൂള്‍ ലീഡേഴ്സ് നല്‍കുന്നു