ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

സീഡ്

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ വടക്കേവിള കൃഷി ഭവനുമായി സഹകരിച്ചു സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പച്ചക്കറിത്തോട്ടം പ്രവര്‍ത്തനം തുടങ്ങി. പച്ചക്കറി തൈകള്‍ നടീലിന്‍റെ ഉദ്ഘാടനം വടക്കേവിള കൃഷി ഓഫീസര്‍ നിര്‍വഹിച്ചു. 100 അഗ്രോ ബാഗുകളിലായാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുള്ളത്. ഇക്കോ ക്ലബ് കണ്‍വീനര്‍ ശ്രീമതി .സീന ടീച്ചറുടെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങളായ 30 വിദ്യാര്‍ഥികള്‍ പച്ചക്കറിത്തോട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൃഷി അസിസ്റ്റന്റ്‌ ശ്രീ .ബിജു , സീനിയര്‍ അദ്ധ്യാപിക ശ്രീമതി . സുജാകുമാരി എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment