ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

‍ഞങ്ങളുടെ അതിഥികള്‍

Image may contain: 39 people
വന്നു,കണ്ടു,കീഴടങ്ങി.......
‍ഡി ബാബുപോള്‍
എഴുത്തുകാരന്‍., പ്രഭാഷകന്‍. ..എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും , സ്പെഷ്യല്‍ കലക്റ്ററുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. കേരളത്തിന്റെ മുന്‍ അഡ്ഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) ആയിരുന്ന ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്‌. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.ഇപ്പോള്‍ മാധ്യമം പത്രത്തില്‍ 'മധ്യരേഖ' എന്ന പേരില്‍ ഒരു പംക്തി എഴുതിവരുന്നുണ്ട്.
 സ്കൂള്‍സന്ദര്‍ശക പുസ്തകത്തിലെ താള്‍ ഇവിടെവായിയ്ക്കാം

ംംം
സുഗതകുമാരി മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകര്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്
  സ്കൂള്‍സന്ദര്‍ശക പുസ്തകത്തിലെ താള്‍ ഇവിടെ വായിയ്ക്കാം 
ംംം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമന്‍ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.കോട്ടയം സി.എം.എസ്.കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്നു.  കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. അറുപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം എന്ന ഗ്രന്ഥത്തിന്‌ കൈരളി ബുക്‌ ട്രസ്‌റ്റ്‌ അവാർഡ്‌. 1987 - അതേ ഗ്രന്ഥത്തിന്‌ കേരള സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി കമ്മിറ്റിയുടെ ഒന്നാമത്തെ ബാലശാസ്‌ത്രസാഹിത്യ അവാർഡും ലഭിച്ചു. 1990-ൽ കുട്ടികൾക്കിടയിൽ നിരന്തരമായി ശാസ്‌ത്രപ്രചരണം നടത്തി അതിനുതകുന്ന അനേകം നൂതന രചനാരീതികൾ യുറീക്കയിലൂടെ വികസിപ്പിച്ച്‌ മറ്റു ഭാഷകൾക്ക്‌ മാതൃകയായതിന്‌ ഭാരത സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ സയൻസ്‌ ടെക്‌നോളജി കമ്മ്യൂണിക്കേഷന്റെ ദേശീയ പുരസ്‌കാരം. മലയാളത്തിൽ ഈ പുരസ്‌കാരം മറ്റൊരു ബാലസാഹിത്യകാരനും ലഭിച്ചിട്ടില്ല.

  സ്കൂള്‍സന്ദര്‍ശക പുസ്തകത്തിലെ താള്‍ ഇവിടെ വായിയ്ക്കാം 

No comments:

Post a Comment