ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Friday 31 October 2014

കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങള്‍

യുറീക്ക പഠനോത്സവജാഥയ്ക്ക് പട്ടത്താനം ഗവ. എസ്. എന്‍.ഡി.പി.യു.പിഎസ്സില്‍ സ്വീകരണം


കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങന്‍കുളങ്ങര എസ്.ആര്‍.വി.യു.പി.എസ്., കലയ്ക്കോട് ജി.യു.പി.എസ്. എന്നീ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്ത ജാഥകള്‍ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍ സംഗമിച്ച് സമാപിച്ചു.വാചികമായ അറിവല്ല മറിച്ച്,ധാരണയും പ്രക്രിയയും ഉള്‍പ്പെട്ട ശാസ്ത്രീയമായ അറിവാണ് പഠിതാവിന് ലഭിക്കേണ്ടത് എന്ന ചിന്ത ഉണര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പഠനോത്സവജാഥ സംഘടിപ്പിച്ചത്. പഠനപ്രക്രിയ രസകരവും ജീവിതബന്ധമുള്ളതും ആക്കുക,ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലെത്താന്‍ സഹായകമായ പാട്ടുകളും,ശാസ്ത്രനാടകങ്ങളും, പാവനാടകവും സംഗീതശില്പവും ജാഥാംഗങ്ങള്‍ അവതരിപ്പിച്ചു.കുട്ടികള്‍ ഓരോ അവതരണത്തേയും കൈയടികളോടെയാണ് സ്വീകരിച്ചത്. അഞ്ചാം തരത്തിലെ മലയാളപാഠാവലിയിലെ കോയസ്സന്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള എന്ന പാവനാടകവും ഏഴാം തരത്തിലെ ശാസ്ത്രപുസ്തകത്തിലെ ജലത്തെക്കുറിച്ചുള്ള പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രനാടകവും ശാസ്ത്രീയമായ പഠന-ബോധനരീതികള്‍ പ്രായോഗികമാണെന്ന തിരിച്ചറിവ് അദ്ധ്യാപകരിലും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു. കുട്ടികളുടെ പ്രതികരണത്തിനപ്പുറം അതിന് മറ്റൊരു തെളിവും ആവശ്യമായിരുന്നില്ല. മലയാളഭാഷയുടെ മഹത്വം വിളിച്ചോതുന്ന സംഗീതശില്പം മനോഹരമായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി. യു.പി.എസ്. ഹെഡ്മാസ്റ്റര്‍ ആര്‍.രാധാകൃഷ്ണന്‍,പി.ടി..പ്രസിഡന്റ് വി.അനിലാല്‍,ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പ്രസന്നകുമാര്‍,ഡയറ്റ് ലക്ചറര്‍ ശ്രീ.ആനയടി പ്രസാദ്,കലയ്ക്കോട് ജി.യു.പി.എസ്.ഹെഡ്മാസ്റ്റര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പ്രസന്നകുമാര്‍ ജാഥാംഗങ്ങളായ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു
 

Monday 27 October 2014

ഒന്നാമന്‍!

കൊല്ലം ഉപജില്ല വിദ്യാരംഗം സാഹിത്യ ക്വിസ് മത്സര വിജയികള്‍

കൊല്ലം ഉപജില്ല വിദ്യാരംഗം സാഹിത്യ ക്വിസ് മത്സരത്തില്‍ യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി സ്കൂള്‍ വിദ്യാര്‍ഥികളായ ശ്രീന രാജ് ( എഴാം ക്ലാസ്') അഞ്ജന ഗ്രഡിസണ്‍ ( അഞ്ചാം ക്ലാസ് ) . കുട്ടികള്‍ക്കും അവരെ തയ്യാറാക്കിയ വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി സീന ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.

ഞങ്ങള്‍ ജീവിതം പഠിക്കുന്നു...



രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും.പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഒരു സ്നേഹപരിചരണ യാത്ര...








കരുണയുടെ നല്ലപാഠം

കരുണയുടെ നല്ലപാഠം രചിച്ച് പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.




Sunday 26 October 2014

പട്ടത്താനം സ്കൂളില്‍ മംഗള്‍യാന്‍!

സ്കൂളില്‍ നടന്ന മംഗള്‍യാന്‍ പ്രദര്‍ശനവും ചൊവ്വാദൗത്യാഘോഷവും പത്രങ്ങളില്‍......

ചാക്യാര്‍കൂത്ത്

ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ "വിദ്യാരംഗം കലാസാഹിത്യവേദി" ഉദ്ഘാടനത്തോടനുബന്ധിച്ച് 04/08/2014 തിങ്കളാഴ്ച നടന്ന "ചാക്യാര്‍കൂത്ത്" കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിക്കുന്നു.

അസംബ്ലി ഹാളിന്റെ ഉദ്ഘാടനം

പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി. സ്കൂളില്‍ നിര്‍മ്മിച്ച "അസംബ്ലി ഹാളിന്റെ" ഉദ്ഘാടനം ശ്രീ. പീതാംബരകുറുപ്പ് Ex. MP. നിര്‍വ്വഹിക്കുന്നു.

വായനയുടെ ലോകത്തേയ്ക്ക്....

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ 'കേരളകൗമുദി' പത്രവിതരണം ശ്രീമതി വിജയകുമാരി മാധവന്‍ (പ്രശസ്ത ചലച്ചിത്ര, സീരിയല്‍, നാടക നടി) ഉദ്ഘാടനം ചെയ്യുന്നു